ഇരിങ്ങാലക്കുട : ലോകകപ്പിന്റെ ആവേശം തലയിലേറ്റി അരിപ്പാലം സ്വദേശി മണി. ബ്രസീലിന്റെ കടുത്ത ആരാധകനായ മണി എല്ലാ ലോകകപ്പിനും ആവേശം തലയിലേറ്റും. ഇത്തവണയും തലയില്‍ ബ്രസീലിന്റെ പേരും പതാകയുടെ നിറവും ഡിസൈന്‍ ചെയ്താണ് ആരാധന പ്രകടമാക്കിയത്. അരിപ്പാലത്ത് സി.ഐ.ടി.യു യൂണിയന് അംഗമാണ് മണി.
