ഇരിങ്ങാലക്കുട : ലഹരിക്കെതിരെ ഇരിങ്ങാലക്കുടയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദന പ്രവാഹം. കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട സ്വദേശി സുനില്‍ ആന്റപ്പന് തന്റെ ഓട്ടോറിക്ഷയുടെ പുറകില്‍ ലഹരിക്കെതിരെയുളള പോസ്റ്റര്‍ പതിച്ചിരുന്നു. തുടര്‍ന്ന് കൂടുതല്‍ ഓട്ടോറിക്ഷകളില്‍ ഇത്തരത്തിലുളള പോസ്റ്റര്‍ പതിച്ച് കാണുന്നുണ്ട്. ഹോസ്പിറ്റല്‍ ഓട്ടോ സ്റ്റാന്‍ഡിലെ തുറവന്‍കാട് സ്വദേശിയായ സിബിയും പോസ്റ്റര്‍ പതിച്ചിരുന്നു.
