ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സന്ദര്‍ശിച്ച അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എ മഴയെ തുടര്‍ന്നുണ്ടായ ആശുപത്രി പരിസരത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ആശുപത്രി സൂപ്രണ്ടുമായി കൂടിക്കാഴ്ച നടത്തി. പ്രതിസന്ധികള്‍ ഉടന്‍ പരിഹരിക്കാനും എം.എല്‍.എ നിര്‍ദ്ദേശം നല്കി.
