അവിട്ടത്തൂര്‍ : എല്‍.ബി.എസ്.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിജയോത്സവവും, എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, 100 ശതമാനം വിജയം നേടിയ വിദ്യാലയങ്ങള്‍ക്കും തോമസ് ഉണ്ണിയാടന് എം.എല്‍.എ നല്കുന്ന എക്സലന്‍സി പുരസ്കാര വിതരണവും സ്കൂള്‍ ഓഡിറ്റോറിയത്തില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സര്‍വ്വകലാശാല എന്‍. ഐ. ടി യും , പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ ആദര്‍ശ് വി.ജെ. മുഖ്യാതിഥിയായി പങ്കെടുത്തു. വാര്‍ഡ് മെമ്പര്‍ ഓമനക്കുട്ടന് സി.എസ്., സ്കൂള്‍ മാനേജര്‍ എ.സി സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ. എ.വി രാജേഷ്, പ്രധാന അധ്യാപിക രജനിശ്രീ എന്‍.എസ് , കെ.കെ കൃഷ്ണന് നമ്പൂതിരി, മെജോ പോള്‍, ഡി. ഹസിത എന്നിവര്‍ സംസാരിച്ചു.
