ഇരിങ്ങാലക്കുട : കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വി.എ. ഷെറീന ചികിത്സാ സഹായനിധിയിലേക്ക് പണം സ്വരൂപിക്കുന്നതിന്റെ ഭാഗമായി കാറളം കുരുതുകുളങ്ങര ആന്റോയുടെ ഉടമസ്ഥതയിലുള്ള ദേവമാതാ ബസിന്റെ ഒരു ദിവസത്തെ കളക്ഷന്‍ നല്കുന്ന ചടങ്ങിന്റെ ഫ്ലാഗ് ഓഫ് അഡ്വ. തോമസ് ഉണ്ണിയാടന് എം.എല്‍.എ നിര്‍വഹിച്ചു. കാറളം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം പ്രസീന സജയന്, ചികിത്സാ സഹായനിധി കണ്‍വീനര്‍ കെ.ബി ഷമീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ അനീഷ് ശശിധരന്, പ്രീത ടീച്ചര്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീകുമാര്‍, എന്‍.കെ. ഉദയപ്രകാശ്, ബാസ്റ്റിന് ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു
