പുല്ലൂര്‍ : മുരിയാട് പഞ്ചായത്ത് 15-ാം വാര്‍ഡിലെ സ്നേഹത്തണല്‍ സീനേജ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓണത്തിന് പൂക്കളമൊരുക്കുന്നതിനുള്ള ചെണ്ടുമല്ലി തൈ വിതരണം ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.കെ ശശി രക്ഷാധികാരി പുഷ്പാംഗ്ദന് കണ്ണോത്തിന് തൈ നല്കി ഉല്‍ഘാടനം ചെയ്തു. പ്രസിഡന്റ് സീത ഷണ്മുഖന്റ അധ്യക്ഷത വഹിച്ചു. ജോസ് കൊളപ്രന്‍ , രാധാകൃഷ്ണന് കൂട്ടുമാക്കല്‍ , ലളിത ശങ്കരന്, ഭാസുരാംഗന് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.എന്‍ രാജന്, സുരേന്ദ്രന് ചേലക്കുളത്ത് എന്നിവര്‍ സംസാരിച്ചു. സോമന്. ജോസ്, കോമളം ശശീധരന്, ഉഷ ഭാസ്കരന്, അമ്മിണി ഷാനവാസ്, പങ്കജം ഗോപി, ,ലതരാജന്, ശോഭന എന്നിവര്‍ നേതൃത്വം നല്കി. ഓണത്തിന് പൂക്കള മത്സരം നടത്തുന്നതിനും തീരുമാനിച്ചു.
