ഇരിങ്ങാലക്കുട : സ്കൂള്‍-കോളജ് വിദ്യാര്‍ഥികളെയും കുട്ടികളെയും ലക്ഷ്യമിട്ട് വില്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി ഒരാള്‍ തൃശ്ശൂര്‍ റൂറല്‍ പോലീസിന്റെ പിടിയിലായി. മൂര്‍ക്കനാട് പുറക്കാട്ടുകുന്ന് സ്വദേശി താഴത്ത് വീട്ടില്‍ രാമദാസ് (23) എന്നയാളെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. കരുവന്നൂരില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയില്‍ നിന്നും കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് നിയമത്തിന് (നാര്‍കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) പുറമെ, ബാലനീതി നിയമത്തിലെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു.
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് എസ്.ഐ മാരായ അനു ജോസ്, പാട്രിക്, ജി.എസ് സി.പി.ഒ മാരായ അര്ജുന്, ജോവിന് ജോയ്, സി.പി.ഒ ഉമേഷ് കൃഷ്ണന് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
