അവിട്ടത്തൂര്‍ : എല്‍.ബി.എസ്.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ ഓണാഘോഷം (തിമിര്‍ത്തോണം2കെ26)വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്തംഗം ജോസ്.ജെ.ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമന്, ബ്ലോക്കംഗം ശ്രീഷ്മ സലീഷ്, പഞ്ചായത്തംഗങ്ങളായ സി.എസ് ഓമനക്കുട്ടന്, ബിന്ദു സതീശന്, വിദ്യാ നെഹ്റു, സ്കൂള്‍ മാനേജര്‍ എ.സി സുരേഷ്, പ്രിന്‍സിപ്പല്‍ ഡോ.എ.വി രാജേഷ്,പ്രധാനധ്യാപിക എന്‍.എസ് രജനിശ്രീ, പി.ടി.എ വൈസ് പ്രസിഡണ്ട്, എം.പി.ടി.എ പ്രസിഡണ്ട് സവിത ബിഷോയ്, മാനേജ്മെന്റ് കമ്മറ്റിയംഗം കെ.കെ കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. തിമിര്‍ത്തോണം 2കെ26 പേര് നിര്‍ദ്ദേശിച്ച ആറാം ക്ലാസ്സ് വിദ്യാര്‍ഥി വേദിക്.എന്‍. വാരിയര്‍ക്ക് ഉപഹാരം നല്കി. ചെണ്ടമേളം, കൈകൊട്ടിക്കളി, ശിങ്കാരിമേളം , വടംവലി മത്സരം ,വിവിധ കലാപരിപാടികള്‍ എന്നിവയോടെ നടത്തി. അധ്യാപകര്‍, പി.ടി.എ, വിദ്യാര്‍ഥികള്‍ എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഗംഭീര ഓണസദ്യയും ഉണ്ടായിരുന്നു.
