ആളൂര്‍ : സാമൂഹിക പരിഷ്കര്‍ത്താവും അധസ്ഥിത ജനതയുടെ ആചാര്യനുമായ അയ്യങ്കാളിയുടെ 85-ാമത് ഓര്‍മ്മദിനം ‘നവോത്ഥാന സ്മൃതി സംഗമം’ ജൂണ്‍ 18ന് വെങ്ങാനൂരില്‍ കെ. പി.എം.എസ് സമുചിതം ആചരിക്കുന്നു. റവന്യു മന്ത്രി എം.പി അനില്‍കുമാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. പുന്നല ശ്രീകുമാര്‍, അഡ്വ.എ.സനീഷ് കുമാര്‍, എം.എല്‍.എ മാരായ രാജീവ് ചന്ദ്രശേഖരന്, അഡ്വ. എം.വിന്‍സെന്റ്, അഡ്വ. വി.ജോയ്, ജി.ആര് അനില്‍ എന്നിവര്‍ പങ്കെടുക്കും. തൃശ്ശൂര്‍ ജില്ലയിലെ 10 യൂണിയന് കമ്മിറ്റികളില്‍ നിന്നും ആയിരം പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുവാന്‍ യൂണിയന് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. ആളൂര്‍ ഓഫീസില്‍ ചേര്‍ന്ന യോഗം സംസ്ഥാന ഖജാന്‍ജി പി.എ അജയഘോഷ് ഉദ്ഘാടനം ചെയ്തു. പി.എന്‍ സുരന് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.എ വേണു ,ശാന്ത ഗോപാലന്, പി.വി പ്രതീഷ്, കെ.വി ഉണ്ണികൃഷണന്, അഡ്വ.വി.എ അജീഷ് കുമാര്‍, എന്‍.യു ഉമേഷ്, കെ.എ പ്രദീപ് എന്നിവര്‍ സംസാരിച്ചു.
