നടവരമ്പ് : ഗവ.മോഡല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും സി.എം കിഡ് യു.എസ്.എസ് സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളേയും ചടങ്ങില്‍ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് വിജയോത്സവം 2026 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജോസ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു വിശിഷ്ടാതിഥിയായി പങ്കെടുത്തു.പഞ്ചായത്തംഗം രേണുക സജി,വിജയലക്ഷ്മി വിനയചന്ദ്രന്, കെ.പി അനില്‍ , സനിജ സന്തോഷ്,ഹെഡ്മിസ്ട്രസ്സ് ഉഷ എം.വി, പ്രിന്‍സിപ്പാള്‍ പ്രീതി എം.കെ എന്നിവര്‍ സംസാരിച്ചു.
