ഇരിങ്ങാലക്കുട : ഗവ.മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇരിങ്ങാലക്കുട നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ നെടുപുഴയിലെ കസ്തൂര്‍ബ വൃദ്ധ സദനം സന്ദര്‍ശിച്ചു. എന്‍.എസ്.എസ് യൂണിറ്റ് നിര്‍മ്മിച്ച ക്ലീനിങ്ങ് ഉല്‍പ്പന്നങ്ങള്‍ വിറ്റു കിട്ടിയതിലൂടെയുള്ള തുക സമാഹരിച്ച് വൃദ്ധ സദനത്തിലെ അമ്മമാര്‍ക്ക് ഓണസമ്മാനവും, ഓണസദ്യയും നല്കി. പ്രിന്‍സിപ്പാള്‍ എം. കെ മുരളി, അധ്യാപിക കെ. എ ഷീന, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി വിനുകുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
