ഇരിങ്ങാലക്കുട : പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷിയിറക്കി വിളവെടുത്ത ഉല്‍പ്പന്നങ്ങള്‍ വാങ്ങിയവര്‍ രണ്ടര വര്‍ഷമായിട്ടും പണം നല്‍കാതിരുന്നതോടെ കര്‍ഷക ദിനത്തില്‍ കുടുംബസമേതം നിരാഹാരമിരുന്ന കര്ഷകന് തോമസ് ഉണ്ണിയാടന് എം.എല്‍.എ യുടെ ഇടപെടലിലൂടെ പണം ലഭിച്ചു. കാട്ടൂര്‍ പഞ്ചായത്ത് പൊഞ്ഞനം സ്വദേശി കടവില്‍ വീട്ടില്‍ അനില്‍കുമാറിനാണ് പണം ലഭിച്ചത്. കാട്ടൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ഓഫീസിലേക്കാണ് അനികുമാര്‍ തണ്ണിമത്തനും പൊട്ടവെള്ളരിയും നല്‍കിയത്. എന്നാല്‍ പലതവണ ആവശ്യപ്പെട്ടിട്ടും പണം ലഭിക്കാതെയായപ്പോഴാണ് നിരാഹാരവുമായി അനിലില്കുമാറും കുടുംബവും കാട്ടൂര്‍ പഞ്ചായത്തിന്റെ കര്‍ഷകദിനാഘോഷം നടന്ന വേദിക്കരികില്‍ നിരാഹാരം ഇരുന്നത്. കര്‍ഷകദിനാഘോഷം ഉദ്ഘാടനത്തിനെത്തിയ തോമസ് ഉണ്ണിയാടനോട് സംഭവത്തെ കുറിച്ച് പരാതിപ്പെട്ടു. വൈകീട്ടോടെ അനില്‍കുമാറിന്റെ വീട്ടിലെത്തിയ തോമസ് ഉണ്ണിയാടന് എം.എല്‍.എ അദ്ദേഹത്തിന് ലഭിക്കാനുള്ള ഏഴായിരം രൂപ അനില്‍കുമാറിന് കൈമാറുകയായിരുന്നു.
