ഇരിങ്ങാലക്കുട : ടിയ ജര്‍മന്‍ കാമ്പസ് ഓണാഘോഷം ഒണാരവം 2കെ26 മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉത്ഘാടനം ചെയ്തു. ടിയ മാനേജിങ് ഡയറക്ടര്‍ സോണി സേവ്യര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സെന്റ് ജോസഫ് കോളജ് ഡീന്‍ സിസ്റ്റര്‍ ജെസ്സിന്, സാമൂഹിക പ്രവര്‍ത്തകനും ജെ.എഫ്.എസ് അവാര്‍ഡ് വിന്നറുമായ ടെല്‍സണ്‍ കോട്ടോളി,ടിയ ഡയറക്റ്റര്‍ അഖില്‍ പ്രദീപ് ബ്രാഞ്ച് മാനേജര്‍ എന്‍ജെല ജോയ് എന്നിവര്‍ സംസാരിച്ചു. ജര്‍മന്‍ ഭാഷ പടനത്തില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണവും കുട്ടികളുടെ വിവിധ ഒണാപരിപാടികളും ഉണ്ടായിരുന്നു.
