ഇരിങ്ങാലക്കുട : കൊമ്പൊടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കംപാനിയോ കമ്പനിയുടെ സഹകരണത്തോടെ നടവരമ്പ് ആളൂക്കാരന്‍ ഡെന്നിയുടെ വസതിയില്‍ സംഘടിപ്പിച്ച സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് അഡ്വ.തോമസ് ഉണ്ണിയാടന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് മെഡിക്കല്‍ ക്യാമ്പ് ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. വേളൂക്കര പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും പത്തൊമ്പതാം വാര്‍ഡ് അംഗവുമായ ഉചിത സുരേഷ് മുഖ്യാതിഥിയായിരുന്നു. ഷാജന് ചക്കാലക്കല്‍ സ്വാഗതവും തോമസ് കോലങ്കണ്ണി നന്ദിയും പറഞ്ഞു. നിരവധിപേര്‍ ക്യാമ്പില്‍ പങ്കെടുത്തു.
