ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ 2 ലക്ഷം രൂപ വകയിരുത്തി ‘ഹരിതവസന്തം 2026-27’ പറപ്പൂക്കര പഞ്ചായത്തില്‍ ഐശ്വര്യ ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി. ജി ശങ്കരനാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രന് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, കൃഷി ഓഫീസര്‍ അനീറ്റ എം.ആര്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.ഡി നെല്‍സണ്‍, കെ.രാജേഷ്, സുരേഷ് ബാബു,വിജയന് കെ.യു,വാര്‍ഡ് മെമ്പര്‍ എം.ശ്രീകുമാര്‍, സി.ഡിഎസ് ചെയര്‍പേഴ്സണ്‍ സിന്‍സി ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ബിജു ഡേവിഡ്, സി.ഡി.എസ് ബ്ലോക്ക് കോര്‍ഡിനേറ്റര്‍ നിഷാലക്ഷ്മി. സി. ഡി.എസ് പറപ്പൂക്കര കുടുംബശ്രീ അഗ്രി സി.ആര്.പി. സനീറ. എ. എം, സി.ഡി.എസ് മെമ്പര്‍മാര്‍ കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. ഓണത്തിനോടനുബന്ധിച്ച് പൂക്കളും പച്ചക്കറികളും വില കുറവില്‍ പൊതു വിപണിയിലേക്ക് എത്തിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂര്‍, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കര്‍ഷക കുടുംബശ്രീ ഗ്രൂപ്പുകള്‍ക്ക് പച്ചക്കറി ചെണ്ടുമല്ലി തൈകള്‍ നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
