ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട മൈതാനം കൂട്ടായ്മ സംഘടിപ്പിക്കുന്ന ലോക കപ്പ് ഫുട്ബോൾ പ്രദർശനം പ്രിയ ഹാളിൽ നഗരസഭ ചെയർമാൻ എം. പി. ജാക്സൻ ഉൽഘാടനം നിർവ്വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാർ മുഖ്യപ്രഭാഷണം നടത്തി. ഫാ. ജോയ് പീണിക്കപറമ്പിൽ മുൻകാല ഫുട്ബോൾ താരങ്ങളായ M.V ജോഷി, A.C. ജോൺസൻ , P.V വാസു, M.D. ജേക്കബ് എന്നിവരെ ആദരിച്ചു. അഡ്വ. പി.ജെ തോമസ് സ്വാഗതവും A.T. വർഗ്ഗീസ് നന്ദിയും പറഞ്ഞു
