
ഇരിങ്ങാലക്കുട : തുമ്പരത്തി ധര്‍മ്മ ദൈവ ക്ഷേത്രത്തിലെ പ്രതിഷ്ഠദിന തോറ്റം പാട്ട് മഹോത്സവത്തിന് തുടക്കമായി. പ്രതിഷ്ടഠദിന ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി ഡോ. ടി.എസ് വിജയന് കരുമാത്ര മുഖ്യ കര്‍മികത്വം വഹിച്ചു. ഉഷസ്സിന് ഗണപതി ഹവനത്തോടെ പൂജകള്‍ക്ക് തുടക്കമായി. പ്രതിഷ്ഠ ദിന ചടങ്ങുകള്‍ക്ക് ശേഷം മുത്തപ്പനും വിഷ്ണുമായസ്വാമിക്കും, ദേവിക്കും രൂപക്കളം ഉണ്ടായിരിക്കും.
ഭക്ത ജനങ്ങള്‍ക്ക് അന്നദാനവും ഉണ്ടായിരിക്കും.