
ഇരിങ്ങാലക്കുട : ബി.ആര്.സി ജീവനക്കാര്‍ ലഹരിക്കെതിരെ മനുഷ്യ ചങ്ങല തീര്‍ത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ബി.പി.സി കെ.ആര് സത്യപാലന് ഗവ.എല്‍.പി സ്കൂള്‍ പ്രധാനധ്യാപിക അസീന പി.ബി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. ‘ജീവിതമാണ് ലഹരി’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ആയിരുന്നു പരിപാടി. ബി.ആര്.സി സ്റ്റാഫ്, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ലഹരി ഉപയോഗിക്കില്ലെന്ന് പരിപാടിയില്‍ പ്രതിജ്ഞ ചെയ്തു. ഈ സന്ദേശം കുട്ടികള്‍ക്ക് കൂടി പകര്‍ന്ന് നല്കാന് തീരുമാനിച്ചു.