
ഇരിങ്ങാലക്കുട : റെയില്‍വേ പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്ത് നടക്കുന്ന സര്‍വ്വകക്ഷി പ്രതിഷേധ സംഗമത്തിന് മുന്നോടിയായി കല്ലേറ്റുംകര പള്ളി നടയില്‍ വാദ്യമേളങ്ങളോടെ വിളംബര യോഗം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലേറ്റുംകര യൂണിറ്റ് പ്രസിഡന്റ് കെ.കെ പോളി ഉദ്ഘാടനം ചെയ്തു. പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. ടി.എസ് ഷാജു, ടി.വി ഷാജു, ജോഷി കൊല്ലാട്ടില്‍, ഡി.പി നായര്‍, ടി.എ വര്‍ഗ്ഗീസ്, റാഫി കല്ലേറ്റുംകര, അസോസിയേഷന് ഭാരവാഹികളായ പി.സി സുഭാഷ്, ജോഷ്വാ ജോസ്, ടോണി റാഫി എന്നിവര്‍ പങ്കെടുത്തു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രദേശത്തെ ഓട്ടോ തൊഴിലാളികളും പങ്കെടുത്തു.