
ഇരിങ്ങാലക്കുട : പ്രശസ്ത ബാലസാഹിത്യകാരന്‍ കെ.വി രാമനാഥന്റെ സ്മരണ നിലനിര്‍ത്താനായി മലയാളത്തിലെ മികച്ച ബാലസാഹിത്യ രചയിതാക്കള്‍ക്ക് പുരസ്കാരവും വളര്‍ന്നുവരുന്ന ബാലസാഹിത്യ രചയിതാക്കളെ പ്രോത്സാഹിപ്പിക്കുവാനുള്ള വിവിധ പദ്ധതികളും കുട്ടികള്‍ക്കായി ബാലോത്സവം എന്ന പേരില്‍ കലാസാഹിത്യ ക്യാമ്പുകളും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി ഡോ.ആര് ബിന്ദു അറിയിച്ചു. പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡിലെ വാള്ഡന് പോണ്ട് ഹൗസില്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ആലവട്ടം ഏകദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.എം. എന്‍ വിനയകുമാര്‍ അധ്യക്ഷത വഹിച്ചു പ്രശസ്ത കൂടിയാട്ടം കലാകാരനും അഭിനയ പരിശീലകനുമായ വേണുജി, ജയന് ചേലാട്ട് എന്നിവര്‍ കെ.വി രാമനാഥനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവച്ചു. പുരോഗമന കലാസാഹിത്യസംഘം ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഖാദര്‍ പട്ടേപ്പാടം, രേണു രാമനാഥ് എന്നിവര്‍ സംസാരിച്ചു.