
അവിട്ടത്തൂര്‍ : അവിട്ടത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര കലകള്‍ അഭ്യസിക്കുന്നതിന് ‘അഗസ്ത്യ കലാപീഠം’ എന്നൊരു പുതിയ സംരംഭം പ്രശസ്ത ജ്യോതിഷ പണ്ഡിതന് ബ്രഹ്മശ്രീ പദ്മനാഭ ശര്‍മ്മ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. അഗസ്ത്യ ഗ്രൂപ്പ് ഓഫ് യൂണിറ്റി പ്രസിഡന്റ് ഡോ.ടി ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മോഹനന് വി.എസ്, അഗസ്ത്യ ഗ്രൂപ്പ് ഓഫ് വുമണ്‍ യൂണിറ്റി പ്രസിഡന്റ് രമ ശിവന് എന്നിവര്‍ സംസാരിച്ചു. പി.എന്‍ ഈശ്വരന്, സി.സി സുരേഷ്, കൃഷ്ണന് നമ്പൂതിരി, എ.കെ ബാലന്, കലാമണ്ഡലം ശിവദാസന്‍, കുമ്മത്ത് രാമന് കുട്ടി, ഏഷ്യാഡ് ശശി, കലാനിലയം പ്രകാശന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം ആയോധന കലാ ക്ഷേത്ര, മാപ്രാണം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദര്‍ശനവും നടന്നു.