
ആനന്ദപുരം : റൂറല്‍ സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ പ്രഷര്‍-ഷുഗര്‍ പരിശോധന ക്യാമ്പ് ഐ.ബി.എം സൊസൈറ്റി പ്രസിഡന്റ് ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. റൂറല്‍ സൊസൈറ്റി പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, റൂറല്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.സി ഭരതന്, ഡയറക്ടര്‍ ശാരിക രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഐ.സി.എല്‍ മെഡിലാബുമായി സഹകരിച്ച് നടത്തുന്ന പരിശോധന ക്യാമ്പ് തുടര്‍ന്ന് എല്ലാ മാസങ്ങളിലും രണ്ടാം ശനിയാഴ്ചകളില്‍ രാവിലെ 7 മുതല്‍ 9 വരെ ആനന്ദപുരം ഐ.സി.എല്‍ ലാബില്‍ നടക്കും.