
ഇരിങ്ങാലക്കുട : കേരള പുലയര്‍ മഹാ സഭ സ്ഥാപക നേതാവും മുന്‍മന്ത്രിയുമായിരുന്ന പി.കെ ചാത്തന് മാസ്റ്ററുടെ 37-ാം ചരമവാര്‍ഷികം 22ന് സമുചിതമാചരിക്കുവാന് ഇരിങ്ങാലക്കുട യൂണിയന് ഓഫീസില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. 22ന് രാവിലെ ഏഴ് മണിക്ക് ശാഖാ കേന്ദ്രങ്ങളില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിക്കും. എട്ടുമണിക്ക് ജില്ലയിലെ 11 യൂണിയന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തല്‍,പുഷ്പാര്‍ച്ചന, അനുസ്മരണം സംഘടിപ്പിക്കും. 9 മണിക്ക് കുഴിക്കാട്ടുകോണം സ്മൃതിമണ്ഡപത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയും,അനുസ്മരണവും വന്‍ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ അനുസ്മരണം നടത്തും. സംഘാടക സമിതി യോഗത്തില്‍ ശശി കൊരട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് പി.എ അജയഘോഷ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ പി.എന്‍ സുരന്, ശാന്തഗോപാലന്, ഷാജു ഏത്താപ്പിള്ളി, കെ.പി ശോഭന, ടി.കെ സുബ്ര , പി.സി രഘു, സന്ധ്യ മനോജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി പി. എ അജയഘോഷ് (ചെയര്മാന്) പി.എന്‍ സുരന് ( ജനറല്‍ കണ്‍വീനര്‍) പി.സി രഘു (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായി 101 അംഗ കമ്മറ്റി യോഗം തെരഞ്ഞെടുത്തു.