
ഇരിങ്ങാലക്കുട : അഞ്ചു വയസ്സും 11 മാസം പ്രായമുള്ള ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു കൊണ്ട് ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന് വിധി പ്രസ്താവിച്ചു.
2020 ഡിസംബര്‍ മാസത്തിലെ ഒരു ദിവസം വീടിന്റെ പുറകുവശത്ത് വച്ച് ബാലികയെ ലൈംഗിക അതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രതിയായ തമിഴ്നാട് ഡിണ്ടിഗല്‍ സ്വദേശിയായ കൃഷ്ണന് എന്ന കൃഷ്ണമൂര്‍ത്തി (50) യെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് ഭാഗത്തുനിന്ന് 11 സാക്ഷികളെയും 15 രേഖകളും, പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. പുതുക്കാട് സബ് ഇന്‍സ്പെക്ടറായിരുന്ന കെ.എന്‍ സുരേഷാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി.ആര് രജനി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 6 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്. പ്രതിയെ തൃശ്ശൂര്‍ ജില്ല ജയിലിലേക്ക് റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ ആയത് അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നല്കുവാനും കൂടാതെ അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്കുവാനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.