ഇരിങ്ങാലക്കുട : ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇരിങ്ങാലക്കുടയില്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ ലോക കപ്പ് ഫുട്ബോളിനെ വരവേറ്റു കൊണ്ട് ലഹരിക്കെതിരെ ‘1 മില്യണ്‍ തൂഫാന് ഗോളുകള്‍’ എന്ന പരിപാടി സംഘടിപ്പിച്ചു. മുന്‍ സന്തോഷ് ട്രോഫി താരവും റിട്ടയേര്‍ഡ് ഡി. വൈ.എസ്. പി യുമായ സി.പി അശോകന് ഗോള്‍ പോസ്റ്റിലേക്ക് ഗോള്‍ അടിച്ച് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം. കെ മുരളി, പി.ടി.എ പ്രസിഡന്റ് വി.ഭക്തവത്സലന്, മുന്‍ കായിക അധ്യാപകന് ലാലു കോട്ടൂരാന്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി വിനുകുമാര്‍, എന്‍.എസ്.എസ് വൊളണ്ടിയര്‍ ലീഡര്‍ എ.എ പാര്വതിദയ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ക്ലാസ്സ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരം നടന്നു.
