ഇരിങ്ങാലക്കുട : ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നടവരമ്പ് ഫിഫ 2026 മായി ബന്ധപ്പെട്ട് തൂഫാന് ഗോള്‍ മത്സരം ഏര്‍പ്പെടുത്തി. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ ജോസ്.ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ലഹരിക്കെതിരെ ഒരു ഗോള്‍ എന്ന സന്ദേശവുമായി സംഘടിപ്പിച്ച ഈ മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കം നിരവധി പേര് ഗോളുകള്‍ നേടി. പി.ടി.എ പ്രസിഡന്റ് ശ്രീഷ്മ സലീഷ്, പ്രിന്‍സിപ്പാള്‍ പ്രീതി എം.കെ, രാധികാ സി.എസ്, ഓമന വി.സി എന്നിവരും മത്സരത്തില്‍ പങ്കെടുത്തു. ആദ്യ ഗോള്‍ നേടിയത് ആറാം ക്ലാസിലെ മേഘനാഥനും അഞ്ചാം ക്ലാസ്സുകാരി തൃഷികയും ആണ്.
