
ഇരിങ്ങാലക്കുട : കൊച്ചുമകള്‍ രണ്ടാം ക്ലാസുകാരി ജാനകി ബിമലിന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ദേശീയ ജലപുരസ്കാര ജേതാവും, സംസ്ഥാന പരിസ്ഥിതി മിത്രം അവാര്‍ഡ്, യൂണിവേഴ്സല്‍ വേള്‍ഡ് റെക്കാഡ് വിജയിയുമായ കാവല്ലൂര്‍ ഗംഗാധരന്. ബുദ്ധി ഉറക്കാത്ത ശൈശവത്തില്‍ ലഹരി മാഫിയകളുടെ പിടിയിലേക്ക് വഴുതി വീഴാതിരിക്കാന്‍ കുട്ടികളെ ലഹരി വിരുദ്ധ പ്രചാരണത്തില്‍ പങ്കാളികളാകാന്‍ പ്രാപ്തരാക്കണമെന്നും, സ്കൂള്‍ പരിസരത്തും അല്ലാതെയും അപരിചിതര്‍ വെച്ചു നീട്ടുന്ന മധുര പലഹാരങ്ങള്‍ വാങ്ങി ഉപയോഗിക്കാതിരിക്കാര് കുട്ടികള്‍ ശ്രദ്ധിക്കണമെന്നും, ഇതിന് രക്ഷിതാക്കളും പി.ടി.എയും സ്കൂള്‍ അധികൃതരും ഒന്നിച്ച് ഒറ്റക്കെട്ടായി സഹകരിക്കണമെന്നും കാവല്ലൂര്‍ ഗംഗാധരന് പറഞ്ഞു.