
ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം തിരുവുത്സവം 2025 പ്രോഗ്രാം ബുക്ക് പ്രകാശനം കിഴക്കേ നടയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്.ബിന്ദു തന്ത്രി വല്ലഭന് നമ്പൂതിരിക്ക് കൈമാറിക്കൊണ്ട് നിര്‍വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്മാന് സി.കെ ഗോപി അധ്യക്ഷത വഹിച്ചു. കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് അംഗം അഡ്വ.കെ.ജി അജയ്കുമാര്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡോ.രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ദേവസ്വം ബോര്‍ഡ് അംഗം ഡോ.മുരളി ഹരിതം സ്വാഗതവും കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ഉഷാ നന്ദിനി നന്ദിയും പറഞ്ഞു.