
അയര്‍ലണ്ട് : അയര്‍ലണ്ടിലെ കാവന് സീറോ മലബാര്‍ ഇടവകയില്‍ വിശുദ്ധ വാര ചടങ്ങുകള്‍ നടന്നു. കില്‍ മോര് രൂപതയുടെ പാസ്റ്ററല്‍ സെന്ററിലെ ചാപ്പലില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫാ. ബിജോ ഞാലൂര്‍ ചാക്കോ മുഖ്യകാര്‍മികത്വം വഹിച്ചു. ദു:ഖവെള്ളിയാഴ്ച ചടങ്ങുകള്‍ രാവിലെ 10ന് ആരംഭിച്ചു. പീഢാനുഭവ ചരിത്ര വായന, കുരിശിന്റെ വഴി എന്നിവ നടന്നു. തുടര്‍ന്ന് നേര്‍ച്ച കഞ്ഞി വിതരണവും നടന്നു.
നൂറ്റിഅന്‍പതോളം മലയാളി കുടുംബങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. അയര്‍ലണ്ടില്‍ നിന്നും ഇരിങ്ങാലക്കുട സ്വദേശി മെല്വിന് ദേവസ്സി മാടാനി നല്കിയ റിപ്പോര്‍ട്ട്.