
ഭരണഘടന പരീരക്ഷകള് ഉറപ്പുവരുത്തണം. കെ.പി.എം.എസ്
വെള്ളാങ്കല്ലൂര്‍ : പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാനം ചെയ്ത സംവരണം ഉള്‍പ്പെടെയുള്ള പരീരക്ഷകള് ഉറപ്പുവരുത്തണമെന്ന് കെ.പി.എം.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍ സുരന് പറഞ്ഞു. വെള്ളാങ്കല്ലൂരില്‍ നടന്ന 135-ാമത് അംബേദ്കര്‍ ജയന്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാതിനിത്യ ജനാധിപത്യത്തിന്റെ അടിത്തറയില്‍ സമത്വവും സാഹോദര്യവും പുലരുന്ന സമൂഹമായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. മുന്നാക്ക സംവരണം സംവരണ തത്വങ്ങളെയാണ് അട്ടിമറിച്ചതെന്നും പി.എന്‍ സുരന് കൂട്ടി ചേര്‍ത്തു. യൂണിയന് പ്രസിഡണ്ട് പ്രേംജിത്ത് പൂവത്തുങ്കടവില് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സന്ധ്യ മനോജ്, യൂണിയന് സെക്രട്ടറി സന്തോഷ് ഇടയിലപ്പുര, എം.കെ ബാബു, ടി.എം അജിദാസ് എന്നിവര്‍ സംസാരിച്ചു. വെള്ളാങ്ങല്ലൂര്‍ യൂണിയന് നടവരമ്പ് 474-ാം നമ്പര്‍ ശാഖയില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റിയംഗം സന്ധ്യ മനോജ് ഛായ ചിത്രത്തില്‍ ദീപം തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.
ശാഖ സെക്രട്ടറി മാനിജ സജിത്ത്, എം.വി അയ്യപ്പന്, ജയലക്ഷ്മി ജയന് എന്നിവര്‍ സംസാരിച്ചു.
കുന്നുമ്മല്കാട് 363-ാം നമ്പര്‍ ശാഖയില്‍ നടന്ന അംബേദ്കര്‍ ജയന്തി ആഘോഷം യൂണിയന് പ്രസിഡണ്ട് പ്രേംജിത്ത് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് വിവേക് മോഹന്‍ അധ്യക്ഷത വഹിച്ചു. കോണത്തുകുന്ന് കിഴക്കും മുറി 555-ാം നമ്പര്‍ ശാഖ ഡോ. ഭീംറാവ് അംബേദ്കര്‍ ജയന്തി ആഘോഷം നടത്തി. ശാഖാ പ്രസിഡണ്ട് വിശ്വംഭരന് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡണ്ട് ബാബു മണമ്മല്‍ ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി രതി കൃഷ്ണന്, ശിവദാസന്‍ മണമ്മല്‍, രേഖ ബാബു, രേഷ്മ സതീഷ് എന്നിവര്‍ സംസാരിച്ചു. ജന്മദിനാഘോഷത്തില് പങ്കെടുത്ത നാട്ടുകാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മധുര പലഹാരങ്ങള്‍ വിതരണവും വിഷുക്കൈനീട്ടവും നല്കി അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. കുന്നത്തേരി 733-ാം നമ്പര്‍ ശാഖയുടെ നേതൃത്വത്തില്‍ നടന്ന അംബേദ്ക്കര്‍ ജയന്തി ഏരിയ കമ്മിറ്റിയംഗം സിനി ഷിബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് ശിവന് മണമേല്‍ അധ്യക്ഷത വഹിച്ചു. ഗീത വാസു
അനുസ്മരണ സന്ദേശം നല്കി.