
ഇരിങ്ങാലക്കുട : മാപ്രാണം സ്വദേശിയെ ഇറിഡിയം ലോഹത്തിന്റെ ബിസിനസ് ചെയ്ത് പണം നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2018 ആഗസ്റ്റ് മാസം മുതല്‍ 2019 ജനുവരി മാസം വരെ പല തവണകളായി മുപ്പത്തിയൊന്നായിരം രൂപ വാങ്ങി പണം തിരികെ നല്‍കാതെ തട്ടിപ്പ് നടത്തിയ പെരിഞ്ഞനം സ്വദേശിയായ പാപ്പുള്ളി വീട്ടില്‍ ഹരിസ്വാമി എന്നു വിളിക്കുന്ന ഹരിദാസന് (52) , മനവലശ്ശേരി വില്ലേജില്‍ താണിശ്ശേരി, മണമ്പുറക്കല് വീട്ടില്‍ ജിഷ (45), മാടായിക്കോണം വില്ലേജില്‍ മാപ്രാണം ദേശത്ത്,

വെട്ടിയാട്ടില്‍ വീട്ടില്‍ പ്രസീദ സുരേഷ് (46) എന്നിവരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തു. ഹരിദാസന് താന്‍ കല്‍ക്കത്തയിലെ ഒരു മഠത്തിന്റെ മഠാധിപതിയാവാന് പോവുകയാണെന്നും ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുന്നതിനായി ഒരു ട്രസ്റ്റ് രൂപികരിക്കുന്നതിന് ഉയര്‍ന്ന ലാഭ വിഹിതം നല്‍കാമെന്നും ഇറിഡിയം ലോഹം വിദേശത്തേക്ക് കയറ്റി അയച്ചിട്ടുണ്ടെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറക്ക് പണം തിരികെ നല്‍കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ഷാജന് എം.എസ്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ മുഹമ്മദ് റാഷി, എ.എസ്.ഐ ഉമേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്

.