
താഴെക്കാട് : വിശുദ്ധ കുരിശു മുത്തപ്പന്റെ തിരുനാളിന് ഒരുക്കമായി. വിപുലമായ കമ്മിറ്റികള്‍ രൂപീകരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിങ് കോളജ് ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോജോ അരിക്കാട്ട് തിരുനാള്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ആര്‍ച്ച് പ്രീസ്റ്റ് ഫാ. ആന്റണി മുക്കാട്ടുകരക്കാരന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ റീജോ പാറയില്‍, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് തൊഴുത്തുങ്കല്‍, കൈക്കാരന്മാരായ സെബാസ്റ്റ്യന്‍ പ്ലാശേരി, പോളി തണ്ടിയേക്കല്‍, ജിജി ചാതേലി, ജോയ് കളവത്ത്, പബ്ലിസിറ്റി കണ്‍വീനര്‍ ഷിജു കരേടന് എന്നിവര്‍ സംസാരിച്ചു.