ഇരിങ്ങാലക്കുട : ഒക്ടോബര്‍ 17 മുതല്‍ 23 വരെ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടന്നുവന്നിരുന്ന ചമയം നാടകവേദിയുടെ ഇരുപത്തൊമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ പുല്ലൂര്‍ നാടകരാവിന് കൊടിയിറങ്ങി. സമാപനസമ്മേളനം സംഗീത സംവിധായകന് വിദ്യാധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ചമയം പ്രസിഡന്റ് എ.എന്‍ രാജന് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ സജു ചന്ദ്രന്, റിട്ട. എ.എസ്.പി പി.കെ. രാജു, നാടക സംവിധായകന് പ്രദീപ് റോയ്, സീരിയല്‍ താരം ഷൈജന്‍ ശ്രീവല്‍സം, ചമയം സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ജേതാവ് ബാലന് അമ്പാടത്ത്, മുന്‍ കായികതാരം വര്‍ഗീസ്സ് പന്തലൂക്കാരന്‍,
ട്രഷറര്‍ ടി.ജെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജൂലി വര്‍ഗ്ഗീസ് പന്തലൂക്കാരന്‍, മായ, സിനിമ-നാടക നടന് വാവച്ചന് ഇരിങ്ങാലക്കുട, ഉണ്ണി സത്താര്‍, ആര്‍ട്ട് ഹോം ബാബു മാസ്റ്റര്‍, രിമ പ്രകാശന്, ബിന്ദു സന്തോഷ് ചെറാകുളം, കിഷോര്‍ പള്ളിപ്പാട്ട്, സന്തോഷ് കരിമ്പനയ്ക്കല്‍, രാധാകൃഷ്ണന് കിഴുപ്പിള്ളിക്കര, വി.ആര് സുകുമാരന്‍, സെക്രട്ടറി വേണു എളന്തോളി, മുരളി നടയ്ക്കല്‍, എ.ഐ രവീന്ദ്രന്, ബിജു ചന്ദ്രന് എന്നിവര്‍ ഭദ്രദീപം കൊളുത്തി. ചമയം പ്രവര്‍ത്തകര്‍ക്ക് വര്‍ഗീസ്സ് പന്തല്ലൂക്കാരന്റെ സ്നേഹോപഹാരങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് ശ്രീലക്ഷ്മി ബിജു ചന്ദ്രന്റെ സോപാന സംഗീതവും, തന്വിഹ രാകേഷ്, അദ്രിക പ്രിന്‍സ് (നാടോടിനൃത്തം), അദ്വിക സാബിന് ഭരതനാട്യവും ചിറയിന്‍കീഴ് അനുഗ്രഹയുടെ കുമ്മാട്ടി എന്ന നാടകവും നടന്നു. ദേശീയ ഗാനത്തോടൊപ്പം നാടകരാവിന്റെ കൊടിയിറങ്ങി.
