പടിയൂര്‍ : പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ ഷണമുഖന്‍ കനാല്‍ സൗത്ത് ഈസ്റ്റ് റോഡ് പടിയൂര്‍ പൂമംഗലം അതിര്‍ത്തി പ്രദേശത്ത് അറവ് മാലിന്യം വ്യാപകമായി തളളുന്നതായി പരാതി. ഈ പ്രദേശം ഷണ്മുഖന് കനാലും, പാടശേഖരവും ഉള്‍ക്കൊളളുന്ന പ്രദേശമാണ്. ജനതാമസം കുറവുളള ഈ പ്രദേശം നിരന്തരമായി മാലിന്യം തളളുന്ന പ്രദേശമായിരിക്കുകയാണ്. കൂടാതെ സാമൂഹ്യവിരുദ്ധരുടെ താമസമായി മാറുന്നതായി പ്രദേശവാസികള്‍ അറിയിച്ചു. ഈ പ്രദേശം അടിയന്തിരമായി വൃത്തിയാക്കുമെന്നും പ്രദേശത്ത് സിസിടിവി ക്യാമറ സ്ഥാപിക്കുമെന്നും ,മാലിന്യം തളളിയവരെ കണ്ടെത്തുന്നതിനായി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി കണ്ണന് അറിയിച്ചു.
