കാട്ടൂര്‍ : കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് ജനകീസൂത്രണ പദ്ധതി ‘പച്ചക്കറിതോട്ടം കിറ്റ് വിതരണം’ പദ്ധതിയിലെ നടീല്‍ വസ്തുക്കളുടെയും ഉദ്പാദനോപാദികളുടെയും വിതരണോദ്ഘാടനം കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിജി പ്രവീണ്‍ നിര്‍വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് അനീഷ് പി.എസ് അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത്ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നൂറ റിയാസ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അംബിക ഷാജി, രശ്മി പ്രമേഷ്, ശ്രീലത തിലകന്, ഹൈദ്രോസ്, കാട്ടൂര്‍ തെക്കുംപാടം പാടശേഖര പ്രധിനിധി കണ്ണന് എം.കെ, എ. ഡി.സി അംഗം അരവിന്ദാക്ഷന്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഉണ്ണികൃഷ്ണന് എ.വി, കൃഷി ഓഫീസര്‍ രേഷ്മ എന്‍.ടി എന്നിവര്‍ പങ്കെടുത്തു.
