ഇരിങ്ങാലക്കുട : കുടുംബശ്രീ സംരംഭകര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ അറിവും പ്രായോഗിക പരിജ്ഞാനവും നല്‍കുന്നതിനായി ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ക്ലാസ് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം വിഭാഗം അധ്യാപിക ദില്‍റുബ ക്ലാസിന് നേതൃത്വം നല്കി. സെന്റ് ജോസഫ്സ് കോളജിലെ സോഷ്യല്‍ വര്‍ക്ക് വിഭാഗം ഒന്നാം വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിനി ഗൗരി നന്ദകുമാറിന്റെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. കോഴ്സിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയില്‍ നടത്തുന്ന കണ്‍കറന്റ് ഫീല്‍ഡ് വര്‍ക്കിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള് ഫലപ്രദമായി ഉപയോഗിച്ച് സംരംഭങ്ങളുടെ വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കാനും ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിച്ചേരാനും സഹായിക്കുന്ന രീതികളെക്കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു.
