ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലാ പഞ്ചായത്ത് കാട്ടൂര്‍, മുരിയാട് ഡിവിഷനുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ എന്‍.എം.എം.എസ്് സ്കോളര്‍ഷിപ്പ് പരിശീലനം നടന്നു.
രാജ്യത്തെ ഏറ്റവും വലിയ പഠന സഹായ പദ്ധതികളിലൊന്നാണ് എന്‍.എം.എം.എസ്് സ്കോളര്‍ഷിപ്പ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റാറിയത്തില്‍ നടന്ന പരിപാടിയില്‍ 400 ല്‍ പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ സുധീഷ് ഉല്‍ഘാടനം നിര്‍വഹിച്ചു. ജില്ല പഞ്ചായത്തംഗം ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
സൈലം ഫാക്കല്‍റ്റി ഫാസില്‍ അറക്കല്‍, മിഥുല,മേഘ, ജീസണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്കി.
