ഇരിങ്ങാലക്കുട : ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഇരിങ്ങാലക്കുട ഠാണാവില്‍ നിന്നാരംഭിച്ച മാര്‍ച്ച് ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.കെ രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു. കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി ടി.ജി ശങ്കരനാരായണന് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് ഒ.എസ് വേലായുധന്, ജില്ലാ കമ്മിറ്റിയംഗം എം.കെ മോഹനന്,കേരള കര്‍ഷക സംഘം ഏരിയാ ട്രഷറര്‍ ഡോ.കെ.പി ജോര്‍ജ്ജ്, ജനതാദള്‍ കിസാന്‍ സംഘടനാ നേതാവ് രാജു പാലത്തിങ്കല്‍ എന്നിവര്‍ സംസാരിച്ചു. നൈറ്റ് മാര്‍ച്ചിന് കേരള കര്‍ഷക സംഘം ഏരിയാ വൈസ് പ്രസിഡന്റ് എം.ബി രാജു, ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി.എസ് സജീവന്, കെ.വി ജിനരാജദാസ്, ഐ.ആര് നിഷാദ്, ചന്ദ്രിക സുധാകരന്,
കെ.ജെ ജോണ്സണ്, എം.നിഷാദ്, വി.എന്‍ ഉണ്ണികൃഷ്ണന്, ജോണ്സണ് എലുവത്തിങ്കല്‍, അഖിലേന്ത്യാ കിസാന്‍ സഭ മണ്ഡലം സെക്രട്ടറി കെ.എസ് ബൈജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ എ.ജെ ബേബി, എ.ആര് രാജീവ്, പ്രിയ സുനില്‍, ഉണ്ണി മാഷ്,മുരളി,അജീഷ്,സുധീര്‍ദാസ് എന്നിവര്‍ നേതൃത്വം നല്കി.
