അവിട്ടത്തൂര്‍ : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ എല്‍.ബി.എസ്.എം എച്ച്.എസ് എസില്‍ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണന്, ജില്ല പഞ്ചായത്തംഗം ജോസ്.ജെ.ചിറ്റിലപ്പിള്ളി, എ.ഇ.ഒ എം.എസ് രാജീവ് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. പഞ്ചായത്ത് മെമ്പറും, പബ്ലിളിസിറ്റി ചെയര്‍മാനുമായ ബിന്ദു വി.സതീശന് അധ്യക്ഷത വഹിച്ചു. ബി.പി.സി സരിത എ കണിച്ചായി മുഖ്യ പ്രഭാഷണം നടത്തി. കലോത്സവത്തിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ സ്കൂള്‍ മാനേജര്‍ എ.സി സുരേഷ്, ജനറല്‍ കണ്‍വീനര്‍ ഡോ.എ.വി രാജേഷ്, പ്രധാനധ്യാപിക എന്‍.എസ് രജനിശ്രീ, പഞ്ചായത്തംഗങ്ങള്‍, സംഘാടകസമിതി ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ സൈമണ്‍ ജോസ്.എന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ഡോ. ദിവ്യ എ.ജെ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ഥികളുടെ കലാപരമായ കഴിവുകള്‍ക്കും സര്‍ഗാത്മകതയ്ക്കും പ്രോത്സാഹനം നല്കുന്ന കലോത്സവം വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. കലോത്സവത്തിന്റെ സന്ദേശവും കലാ-സാംസ്കാരിക പൈതൃകവും പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ.
