ഇരിങ്ങാലക്കുട : ബ്ലോക്ക് ക്ഷീര സംഗമം-2026 ക്ഷീരവികസന സെമിനാര്‍, പൊതു സമ്മേളനം, സമ്മാനദാനം എന്നിവ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി ശങ്കരനാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു.
മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് തൃശൂര്‍ ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പദ്ധതി വിശദീകരണം നടത്തി. ‘പാലില്‍ നിന്നും മൂല്യവര്‍ദ്ധിത പാല് ഉല്‍പ്പന്നങ്ങള്‍’, ‘കറവ പശുക്കളിലെ ശാസ്ത്രീയ തീറ്റ ക്രമം’ എന്നിവയില്‍ ക്ഷീരവികസന സെമിനാറുകള്‍ നടത്തി. ബ്ലോക്കിലെ മികച്ച ക്ഷീര കര്ഷകന്-കര്‍ഷക, പട്ടികജാതി വിഭാഗം കര്‍ഷക – യുവ കര്ഷകന്,മുതിര്‍ന്ന കര്ഷകന്, ബ്ലോക്കിലെ മികച്ച പുല്‍ത്തോട്ടം കര്‍ഷകര്‍, സംഘങ്ങളില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകര്‍, ബ്ലോക്കിലെ മികച്ച ക്ഷീര സംഘം, ഗുണമേന്മ ഉള്ള പാല് സംഭരിച്ച ക്ഷീരസംഘം, മികച്ച ക്ഷേമനിധി കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. ഇതിനോടനുബന്ധിച്ച് നടത്തിയ കുട്ടികള്‍ക്കുള്ള ചിത്ര രചന മത്സരം, ജീവനക്കാര്‍ക്കുള്ള ഡയറി ക്വിസ് മത്സരം എന്നിവയുടെ സമ്മാനദാനവും നിര്‍വഹിച്ചു. കാറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ശിവന്‍കുട്ടി, ജില്ല പഞ്ചായത്തംഗങ്ങളായ ജോസ്.ജെ.ചിറ്റിലപ്പിള്ളി, അമ്പിളി വേണു, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിമിഷ ശ്രീനിവാസന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.ഡി നെല്‍സണ്‍, കെ.സി.എം.എഫ് ഭരണസമിതി അംഗം ടി.എന്‍ സത്യന്, ബ്ലോക്കംഗങ്ങളായ മണി സജയന്, കെ.യു വിജയന്, ബിന്ദു വര്‍ക്കി,അംബുജ രാജന്, പ്രസീന സജയന് ,കെ. എം സുരേഷ് ബാബു, കെ.രാജേഷ്, അജയന് തറയില്‍, രജനി നന്ദകുമാര്‍, മുരിയാട് ഗ്രാമപഞ്ചായത്തംഗങ്ങളായ നിഖിത അനൂപ്, ജോണ്സണ് എ.എം, സുനിത മുരളി, ഷീജ മോഹനന്, ജ്യോതി സരിന്,ഷൈജു വി.ആര്, ജസ്റ്റിന് ജോര്‍ജ്.ടി, സുരേഷ് ബാബു കെ.കെ, ഷാരി വീനസ്, അഞ്ജലി ഷാബു, അജീഷ് കുഞ്ഞന്‍ , സുനില്‍കുമാര്‍ എ.എസ്,മുരിയാട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അഡ്വക്കേറ്റ് കെ.എ. മനോഹരന്,ആനന്ദപുരം റൂറല്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് ജോമി ജോണ്‍ , ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ ,പുല്ലൂര്‍ ക്ഷീര സംഘം പ്രസിഡന്റ് ദിവാകരന് കെ.എം, പൊറത്തശ്ശേരി സംഘം പ്രസിഡണ്ട് മോഹന്‍ കെ.വി ആനന്ദപുരം ക്ഷീരസംഘം സെക്രട്ടറി കെ.ബാലകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമത്തിന്റെ ആതിഥേയ സംഘമായ ആനന്ദപുരം ക്ഷീരസംഘം പ്രസിഡന്റ് എം.എം ഗിരിജന്‍, ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര വികസന ഓഫീസര്‍ ദിവ്യവത്സന് എന്നിവര്‍ പങ്കെടുത്തു.
