ഇരിങ്ങാലക്കുട : ഒക്ടോബര്‍, 27, 28, 29 തിയതികളിലായി എച്ച്. ഡി.പി.എസ് എച്ച്.എസ്.എസ് എടതിരിഞ്ഞി സ്കൂളില്‍ വച്ച് നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം ഇരിങ്ങാലക്കുട എ.ഇ.ഓ എം.എസ് രാജീവ് നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി കണ്ണന്, സ്കൂള്‍ മാനേജര്‍ എം.കെ മനോജ്, സമാജം സെക്രട്ടറി സി.എസ് ഷാജി, പി.ടി.എ പ്രസിഡന്റ് സജിത വിപിന്‍, ഹെഡ്മിസ്ട്രസ് സ്മിത പി.ടി, ഇരിങ്ങാലക്കുട ബി പി സി സരിത എ കണിച്ചായി , വികസനസമിതി കണ്‍വീനര്‍ രജിനി എന്‍.പി , ജോയിന്റ് കണ്‍വീനര്‍ ജോബി സി.പി, ഓഡിറ്റര്‍ അസീന പി.പി, മാനേജ്മെന്റ് പ്രതിനിധികള്‍, അധ്യാപകര്‍, അനധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു, ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സീമ.കെ.എ, പബ്ളസിറ്റി കണ്‍വീനര്‍ വിനി. കെ രവി എന്നിവര്‍ സംസാരിച്ചു.
