ഇരിങ്ങാലക്കുട : പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ റൂറല്‍ പോലീസ് ഇരിങ്ങാലക്കുട സബ് ഡിവിഷന്റെ ആഭിമുഖ്യത്തില്‍ കറുകുറ്റി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തിയ മെഗാ രക്തദാന ക്യാമ്പ് ‘സംരക്ഷ – 2026’ തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.കെ ഷാജി അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട സി.ഐ കെ.ഒ പ്രദീപ്, ഡി.സി.ആര്.ബി ഡി.വൈ.എസ്.പി അശ്വിന്, അപ്പോളോ അഡ്ലക്സ് ആശുപത്രി ഡോ.ജുവിന ജോണ്സണ് ,ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ ഇ.യു സൗമ്യ, ജനമൈത്രി സമിതിയംഗം ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി എം.കെ ഷാജിയും, പോലീസ് ഓഫീസര്‍മാരും ജനമൈത്രി സമിതിയംഗങ്ങളും വിദ്യാര്‍ഥികളും അടക്കം ധാരാളം പേര് രക്തദാനം ചെയ്തു. രക്തദാനം നടത്തിയവര്‍ക്ക് തൃശൂര്‍ റൂറല്‍ പോലീസ് ഇരിങ്ങാലക്കുട സബ് ഡിവിഷന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്കി.
