പുല്ലൂര്‍ : പുല്ലൂര്‍ ചമയം നാടകവേദിയുടെ നാടകരാവ് 4-ാം ദിനത്തില്‍ സര്‍ഗ്ഗ സാഹിതി ഇരിങ്ങാലക്കുട തുലാമാസ കവികതകള്‍ എന്ന പുസ്തക പ്രകാശനം പ്രശസ്ത കവി പി.എന്‍ സുനില്‍ ചമയം പ്രസിഡന്റ് എ.എന്‍ രാജന് നല്കി പ്രകാശനം ചെയ്തു. സതീഷ് മഠത്തില്‍ രചിച്ച പ്രണയാക്ഷരമാല്യം എന്ന പുസ്തകത്തിന്റെ കവര്‍ റിലീസിങ് രാധാകൃഷ്ണന് വെട്ടത്ത് നിര്‍വ്വഹിച്ചു. ആര്‍ട്ടിസ്റ്റ് രാധാകൃഷ്ണനെ പ്രഫ. സാവിത്രിലക്ഷ്ണന് എക്സ് എം.പി ആദരിച്ചു. കവിയരങ്ങില്‍ 45 കവിതകള്‍ ആലപിച്ചു.അരുണ്‍ ഗാന്ധിഗ്രാം, രാമചന്ദ്രന് കാട്ടൂര്‍, സതീ മഠത്തില്‍ , മുരളി നടക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
