ഇരിങ്ങാലക്കുട : കുരുന്നുകള്‍ക്ക് വിദ്യയുടേയും, അറിവിന്റേയും, ഐശ്വര്യത്തിന്റെയും ലോകത്തിലേയ്ക്കുള്ള വാതായനങ്ങള്‍ തുറക്കുന്ന ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രം കൊട്ടിലാക്കല്‍ പറമ്പിലെ സരസ്വതി മണ്ഡപത്തില്‍ വിജയദശമി ദിനത്തില്‍ രാവിലെ 8 മണിയ്ക്ക് തുടക്കമായി. പ്രഭാഷകനും, എഴുത്തുകാരനും, കൂടല്‍മാണിക്യം ദേവസ്വം കമ്മിറ്റി അംഗവുമായ ഡോ. മുരളി ഹരിതം കുരുന്നുകള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്കി.
