ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം കുട്ടന്‍കുളം നവീകരണ പ്രവര്‍ത്തികള്‍ അടുത്താഴ്ച്ച പുനരാരംഭിക്കാന്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി തോമസ് ഉണ്ണിയാടന് എം.എല്‍.എ പത്രസമ്മേളത്തില്‍ അറിയിച്ചു. കുളത്തിനോട് ചേര്‍ന്ന് സ്മാരകം നിര്‍മ്മിക്കുമെന്ന തരത്തില്‍ ഉണ്ടായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പൊതുമരാമത്ത് നേരത്തെ തയ്യാറാക്കി അംഗീകാരം ലഭിച്ച പ്ലാനില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ലാതെയാണ് പ്രവര്‍ത്തി പൂര്‍ത്തിയാക്കുകയെന്നും എം.എല്‍.എ പറഞ്ഞു. മാര്‍ച്ച് മാസത്തേടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ നഗരസഭ അധ്യക്ഷന്‍ എം.പി ജാക്സണ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ.ഗോപി, അഡ്മിനിസ്ട്രേറ്റര്‍ സി. പ്രീതി, പൊതുമരാമത്ത് വകുപ്പ് അസി. എഞ്ചിനീയര്‍ പി.എസ് സുജേഷ്, കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
