ഇരിങ്ങാലക്കുട : കേരളോത്സവം 2026-27ന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭ തല സംഘാടക സമിതി രൂപീകരിച്ചു. യോഗത്തില്‍ നഗരസഭ ചെയര്മാന് എം.പി ജാക്സണ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എം.എല്‍.എ അഡ്വ. തോമസ് ഉണ്ണിയാടന് രക്ഷാധികാരിയും നഗരസഭ ചെയര്മാന് സമിതിയുടെ ചെയര്‍മാനായും വൈസ് ചെയര്മാന്മാരായി നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരെയും, സി.ഡി.എസ് ചെയര്‍പേഴ്സണ്‍മാരെയും തെരഞ്ഞെടുത്തു. കായിക കണ്‍വീനറായി വേണു തൊട്ടുങ്ങല്‍, കലാ കണ്‍വീനര്‍ അരുണ്‍ ഗാന്ധിഗ്രാം, കായിക ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി, അബ്ദുല്‍ ഹക്ക്, എന്നിവരെയും കേരളോത്സവം സംഘാടക സമിതിയില്‍ തെരഞ്ഞെടുത്തു.
വിദ്യാഭ്യാസ-കലാ-കായിക സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍ ഞാറ്റുവെട്ടി, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ.വി.സി വര്‍ഗീസ്, മിനി ജോസ് ചാക്കോള, ടി.എ പോള്‍, റോണി പോള്‍ മാവേലി, വൈസ് ചെയര്മാന് ചിന്ത ധര്മ്മരാജന്, ക്ലബ്ബ് പ്രതിനിധികളായ അബ്ദുല്‍ ഹഖ് മാസ്റ്റര്‍, അരുണ്‍ ഗാന്ധിഗ്രാം, വേണു പൂത്തോട്ട്, നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇമ്ന എന്നിവര്‍ സംസാരിച്ചു.
