
ഇരിങ്ങാലക്കുട : വഴി യാത്രക്കാര്‍ക്ക് വേനല്‍ കാലത്ത് കുടി വെള്ളം നല്കുന്ന പരിപാടി ‘തണ്ണീര്‍ പന്തല്‍’ സ്ഥാപിച്ചു. കെ.എസ്.ടി.എ ഇരിങ്ങാലക്കുട ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സി.സി ഷിബിന്‍ നിര്‍വഹിച്ചു. സബ്ജില്ല സെക്രട്ടറി കെ.ആര് സത്യപാലന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി.ആര്.സിയിലെ കെ.എസ്.ടി.എ അംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തു. ഇരിങ്ങാലക്കുട ഗവണ്മെന്റ് ഗേള്‍സ് സ്കൂളിന് മുന്‍പിലാണ് തണ്ണീര്‍പന്തല്‍ സ്ഥാപിച്ചത്.