
ആദരിച്ചു.
ഇരിങ്ങാലക്കുട : പ്രശസ്ത നോവലിസ്റ്റും ശാസ്ത്രസാഹിത്യകാരനും ബാലസാഹിത്യകാരനുമായ ഡോ. ടി. ആര് ശങ്കുണ്ണിയുടെ നവതി പ്രമാണിച്ച് ഇരിങ്ങാലക്കുട ശക്തി സാംസ്ക്കാരികവേദി പ്രവര്‍ത്തകര്‍ തൃശൂരിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ആദരിച്ചു. പ്രസിഡന്റ് ഉണ്ണിക്കൃഷ്ണന് കിഴുത്താനി പൊന്നാട അണിയിച്ചു. ടി.എസ് സജീവ്, കാറളം രാമചന്ദ്രന് നമ്പ്യാര്‍, വി.ആര് രഞ്ജിത് മാസ്റ്റര്‍, കെ.ഹരി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.