
ആളൂര്‍ : യു.ഡി.എഫ് ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആളൂര്‍ സെന്ററില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരം കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി എം.പി ജാക്സണ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ, അഡ്വ. തോമസ് ഉണ്ണിയാടന്, ബ്ലോക്ക് പ്രസിഡണ്ട് സോമന് ചിറ്റേത്ത്, കല്ലേറ്റുങ്കര സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എന്‍.കെ ജോസഫ്, മാള ടൗണ്‍ സഹകരണ ബാങ്ക് പ്രസിഡണ്ട് അയ്യപ്പന് അങ്കാരത്ത്, കെ.വി രാജു, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയ് ജെ. കളത്തിങ്കല്‍, അഡ്വ.പോളി മൂഞ്ഞേലി, അഡ്വ പോളി അമ്പുക്കന്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കൊച്ചുത്രേസ്യ ദേവസി, മിനി പോളി, രേഖ സന്തോഷ്, പി.സി ഷന്മുഖന്, സുബിന് കെ. സെബാസ്റ്റ്യന്‍ തുടങ്ങി നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു.