
ഇരിങ്ങാലക്കുട : കേന്ദ്ര മന്ത്രി സുരേഷ്ഗോപിയ്ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതുമായി ബന്ധപ്പെട്ട് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മന്ത്രി ഗണേശന്റെ കോലം കത്തിച്ചു.
കുട്ടംകുളം സെന്ററില്‍ നിന്നാരംഭിച്ച പ്രകടനം ബസ്റ്റാന്റിലെത്തി. സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആര്‍ച്ച അനീഷ് അധ്യക്ഷത വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, മണ്ഡലം ജന സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, വി.സി രമേഷ്, ഭാരവാഹികളായ ജോജന്‍ കൊല്ലാട്ടില്‍, രമേഷ് അയ്യര്‍, സെബാസ്റ്റ്യന്‍ ചാലിശ്ശേരി,രാഖി മാരാത്ത്, കവിത ബിജു, ടി.കെ ഷാജു, അമ്പിളി ജയന്,പഞ്ചായത്ത് ഏരിയ പ്രസിഡണ്ടുമാരായ പ്രിയ അനില്‍, ലിഷോണ്‍ ജോസ്, ടി.ഡി സത്യദേവ്, വാണി കുമാര്‍ കോപ്പുള്ളിപ്പറമ്പില്‍, രിമ പ്രകാശ്, സിന്ധു സതീഷ്, ശ്യാംജി മാടത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി.